f
ഫ്രാൻസീസ്

കിഴക്കേകല്ലട: വീട്ടിൽ നിറുത്തിയിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കിഴക്കേ കല്ലട കൊടുവിള ജ്യോതി ഭവനത്തിൽ ഫ്രാൻസീസാണ് (20) കിഴക്കേ കല്ലട പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ കിഴക്കേകല്ലട തെക്കേമുറി സിജോ ഭവനത്തിൽ സത്യശീലന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഡിയോ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കൊണ്ടുപോയത്. പരിശോധനയിൽ മൺറോത്തുരുത്ത് സ്വദേശിയുടെ വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോണും പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു.

കിഴക്കേ കല്ലട സി.ഐ രാജേഷ് കുമാർ, എസ്.ഐ അഭിലാഷ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ബിൻസ് രാജ്, എസ്.ഐ ട്രെയിനി ഗ്ലാഡ്വിൻ, എസ്.ഐ അജികുമാർ, എ.എസ്.ഐ ബിന്ദുലാൽ, സി.പി.ഒ വിവേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.