പുത്തൂർ: ഡി.വൈ.എഫ്.ഐ തേവലപ്പുറം കുഴയ്ക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ നൂറ്റമ്പത് വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസി‌ഡന്റ് എസ്.ആർ. അരുൺബാബു വിതരണോദ്ഘാടനം നിർവഹിച്ചു. അഖിൽ, വിച്ചു, ശ്രീജു, അനന്ദു, പ്രിൻസ്, ബിജു, സുനിൽ, രാഹുൽ, സുമേഷ്, ഗോപൻ എന്നിവർ നേതൃത്വം നൽകി.