intuc-photo
ഐ.എൻ.ടി.യു.സി മാടൻനട യൂണിറ്റ് കമ്മിറ്റിയുടെയും കോൺഗ്രസ് വാർ‍ഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച കാരുണ്യ സ്പർശം പദ്ധതി ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി ഐ.എൻ.ടി.യു.സി മാടൻനട യൂണിറ്റ് കമ്മിറ്റിയുടെയും കോൺഗ്രസ് വാർ‍ഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എം. സുജയ്, ഒ.ബി. രാജേഷ്, ശിവപ്രസാദ്, സാദത്ത് ഹബീബ്, പി.വി. അശോക് കുമാർ, ബോബൻ വടക്കേവിള, കെ.എ. ബഷീർ, സദീഷ് കുമാർ, സുഖു വടക്കേവിള, സന്തോഷ്, റിയാസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.