കൊല്ലം: ലോക്ഡൗണിന് ശേഷം സ്വർണ വ്യാപാരശാലകൾ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മേഖലയിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ, ഡൈ വർക്ക്, കട്ടിംഗ്, പോളീഷ്, കളറിംഗ് ഹാൾ മാർക്കിംഗ് സെന്ററുകൾ മറ്റ് അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളികൾ, വ്യാപാരശാലകളിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാർ അടക്കം പത്ത് ലക്ഷത്തോളം കുടുംബങ്ങളാണ് മേഖലയെ ആശ്രയിക്കുന്നത്. അതിനാൽ 16ന് ശേഷം ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ജൂൺ 14ന് നടക്കുന്ന സമ്പൂർണ കടയടപ്പ് സമരത്തിൽ ജില്ലയിലെ മുഴുവൻ സ്വർണ വ്യാപാരികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ. എസ്. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി എന്നിവർ പങ്കെടുത്തു.