അഞ്ചൽ: ആളൊഴിഞ്ഞ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന നാല്പത് ലിറ്ററോളം കോട പിടികൂടി നശിപ്പിച്ചു. ഇടയം ജംഗ്ഷന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചൽ പൊലീസാണ് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത സ്ഥലത്തു നിന്ന് 25 ലിറ്ററോളം വാറ്റുചാരായവും കോടയും പൊലീസ് പിടികൂടിയിരുന്നു. ഇടയം പ്രദേശത്ത് വ്യാജവാറ്റ് വർദ്ധിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.