കുളത്തൂപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കുളത്തൂപ്പുഴ സി.എച്ച്.സിയിലേക്ക് രണ്ട് ഡോക്ടർമാർ, രണ്ട് സ്റ്റാഫ് നഴ്സുമാർ, ഒരു ഗ്രേഡ് 2 എന്നിവരെ നിയോഗിക്കണമെന്നും രാത്രികാല ചികിത്സയടക്കം പുനസ്ഥാപിക്കണമെന്നും ജില്ലാ മെഡിക്കൽ ഒാഫീസറോട് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ ആവശ്യപ്പെട്ടു. എസ്.സി, എസ്.ടി വിഭാഗങ്ങളിലടക്കം പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കുളത്തൂപ്പുഴയിൽ രാത്രികാല ചികിത്സയ്ക്ക് പകരം സംവിധാനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.