പരവൂർ: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി പരവൂർ റെയിൽവേ സ്റ്റേഷൻ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, മണ്ഡലം ട്രഷറർ പ്രദീപ് ജി. കുറുമണ്ടൽ, മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി എച്ച്. അനിൽകുമാർ, നഗരസഭാ കൗൺസിലർ സിന്ധു, സൂരജ്, പ്രകാശ്, അഖിൽ എന്നിവർ നേതൃത്വം നൽകി.