എഴുകോൺ: യു.ഡി.എഫ് കരീപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീപ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കുഴിമതിക്കാട് ജംഗ്ഷനിൽ നടന്ന പരിപാടി കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബിനു കെ. കോശി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. സൂര്യദേവൻ, ബാബു കുഴിമതിക്കാട്, എം.എസ്. അജിത്കുമാർ, രവീന്ദ്രൻ പിള്ള, വിജയൻ പിള്ള, ബിജു തങ്കച്ചൻ, രതീഷ് കുമാർ, പ്രിൻസ് എന്നിവർ പങ്കെടുത്തു. എൻ.എസ്. ഇലയം കോളനിയിൽ നടന്ന കിറ്റ് വിതരണത്തിന് മനോഹരൻ നായർ, ബി. മണി എന്നിവരും സെനിത്ത് മുക്കിൽ കരുണാകരൻ ഉണ്ണിത്താൻ, ലളിതാമണി എന്നിവരും ഉളകോട് കോളനിയിൽ പഞ്ചായത്ത് അംഗം ജി. തിലകൻ, റഫീഖ്, നന്ദകുമാർ എന്നിവരും ചൊവ്വള്ളൂരിൽ പഞ്ചായത്ത് അംഗം ഷിബ സജി, പ്രിൻസ് എന്നിവരും നേതൃത്വം നൽകി.