c

കൊട്ടാരക്കര: എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ, വാക്കനാട് ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ്. സദാനന്ദന്റെ വേർപാടിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി. അരുൾ, മുൻ യോഗം കൗൺസിലർ അ‌ഡ്വ. പി. സജീവ് ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി. എസ്. സദാനന്ദന്റെ വേർപാട് ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണ്. കെ.എൻ. സത്യപാലൻ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വേർപാടിനു ശേഷം സതീഷ് സത്യപാലൻ യൂണിയൻ പ്രസിഡന്റയിരുന്നപ്പോഴും യൂണിയൻ കൗൺസിലറെന്ന നിലയിൽ സദാനന്ദൻ മികച്ച സേവനമാണ് നടത്തിയത്. ദീർഘകാലത്തെ സേവനത്തിന് ശേഷം സതേൺ റെയിൽവേയിൽ നിന്ന് വിരമിച്ച അദ്ദേഹം ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നെന്നും യൂണിയൻ ഭാരവാഹികൾ അനുസ്മരിച്ചു.