കൊല്ലം: ഐ.എം.എ കൊല്ലം ശാഖയുടെയും ഐ.എം.എ കൊല്ലം ബ്ലഡ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം, ലോക പരിസ്ഥിതി ദിനം എന്നിവ ആചരിക്കും. രക്തദാതാക്കൾക്ക് കേരളാ സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, എൻ.എ.സി.ഒ, കെ.എസ്.എ.സി.എസ് എന്നീ സംഘടനകൾ ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റും, ലോക പരിസ്ഥിതി ദിനാചരണതിന്റെ ഭാഗമായി ചെടികളും നൽകും. രക്തദാനത്തിന് താത്പര്യമുള്ളവർക്ക് ഇന്ന് മുതൽ ഐ.എം.എ ബ്ലഡ് സെന്ററുമായി ബന്ധപ്പെട്ട് സൗകര്യം ക്രമീകരിക്കാം. ഫോൺ: 04742766551.