കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശ പ്രകാരം നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ. കാൻസർ ബാധിച്ച് ചികിത്സയിലായിരിക്കുന്ന 416-ാം നമ്പർ ശാഖാംഗമായ പ്രഭയ്ക്കുള്ള സഹായധനം യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ കൺവീനർ ശർമ്മ സോമരാജൻ വീട്ടിലെത്തി കൈമാറി.
യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നീലികുളം സിബു, സെക്രട്ടറി ശരത്ത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, കമ്മിറ്റി അംഗങ്ങളായ വിപിൻ കല്ലേലിഭാഗം, വിനോദ് വന്ദനം, ബാബു തത്വമസി, ശാഖാ സെക്രട്ടറി സുഭാഷ് ദേവനന്ദനം, വൈസ് പ്രസിഡന്റ് വിപിൻ ലാൽ, യൂണിയൻ കമ്മിറ്റി അംഗം ബിജു രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ധർമ്മരാജൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.