കൊട്ടാരക്കര: ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെബ്ബിനാർ സംഘടിപ്പിക്കും. 16ന് വൈകിട്ട് 5ന് ലക്ഷദ്വീപും ഭരണകൂട ഭീകരതയും എന്ന വിഷയത്തിലുള്ള വെബ്ബിനാർ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഡോ. കെ.ടി. ജലീൽ മുഖ്യപ്രഭാഷണം നടത്തും. പി. ഐഷാപോറ്റി മോഡറേറ്ററായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, എസ്. പുഷ്പാനന്ദൻ, പാരിപ്പള്ളി ആർ. രവീന്ദ്രൻ, ഇ. ഷാനവാസ് ഖാൻ, പി.കെ. ഷിബു, കെ.പി. സജിനാഥ്, യൂണിറ്റ് പ്രസിഡന്റ് എ. നജീബ്ദീൻ, സെക്രട്ടറി ഡി.എസ്. സോനു എന്നിവർ സംസാരിക്കും.