thankappan-a-p-88

കൊല്ലം: മുണ്ടയ്ക്കൽ കാക്ക വീട്ടിൽ തെക്കേവിള അശ്വതിയിൽ നന്ദനം നഗർ 113 എ.പി. തങ്കപ്പൻ (88, റിട്ട. പോർട്ട് ഓഫീസർ, നീണ്ടകര) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.കെ. നിർമല (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്, തട്ടാമല). മക്കൾ: ബിനു ചന്ദ്രസെൻ (മുൻ കൗൺസിലർ, ചുങ്കത്ത് ജൂവലറി), ബിന്ദു ചന്ദ്ര (എൽ.ഐ.സി), നിത ചന്ദ്ര (എസ്.ബി.ഐ, ആലപ്പുഴ). മരുമക്കൾ: ബിന്ദു (മെഡിസിറ്റി ഹോസ്പിറ്റൽ), ഷാജി (ദുബായ്), രഞ്ജിത്ത് രാമദാസ്.

കൊവിഡ് നെഗറ്റീവായശേഷം വീട്ടിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, തിരുവനന്തപുരം ശ്രീനാരായണ അക്കാഡമി വൈസ് പ്രസിഡന്റ്, പെൻഷണേഴ്സ് യൂണിയൻ മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.