കുന്നിക്കോട്: ചാരായം, കഞ്ചാവ് എന്നിവ വിൽപ്പന നടത്തുന്നതിനിടെ വ്യത്യസ്ഥ കേസുകളിലായി രണ്ടുപേർ പത്തനാപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിളക്കുടി മാടപ്പാറ ചരുവിള പുത്തൻവീട്ടിൽ പ്രകാശാണ് (56) കഞ്ചാവുമായി പിടിയിലായത്. പിറവന്തൂർ പാലമൂട്ടിൽ തെക്കേക്കര വീട്ടിൽ സുരേഷ് കുമാർ (38) ചാരായ വിൽപ്പനയ്ക്കിടെയും പിടിയിലായി. സുരേഷിന്റെ പക്കൽ നിന്ന് 570 ലിറ്റർ കോടയും 7 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, പ്രവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ മനീഷ്, ടി.എസ്. അനീഷ്, ഗോപൻ മുരളി, യോനാസ്, അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.