കുന്നിക്കോട് : എ.ഐ.എസ്.എഫ് വിളക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ കുന്നിക്കോട് ബ്രാഞ്ച് കമ്മിറ്റി ശേഖരിച്ച ഭക്ഷ്യധാന്യക്കിറ്റുകൾ എ.ഐ.ടി.യു.സി ഓട്ടോറിക്ഷ യൂണിയൻ തൊഴിലാളിൾക്ക് വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേലിന് സി.പി.ഐ കുന്നിക്കോട് ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. സി.പി.ഐ കുന്നിക്കോട് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഈസ നേതൃത്വം നൽകി.