കുന്നിക്കോട്: എ.ഐ.എസ്.എഫ് വിളക്കുടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ ചലഞ്ച് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങൾക്കുള്ള പൾസ് ഓക്സി മീറ്ററുകൾ, മാസ്ക്, കൈയുറ എന്നിവ വിതരണം ചെയ്തു. ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിലും ഇടംനേടിയ എ.ഐ.എസ്.എഫ് വിളക്കുടി ലോക്കൽ കമ്മിറ്റിയംഗം ആൽബി എസ്. ജോണിനെ ചടങ്ങിൽ അനുമോദിച്ചു.
എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ കുന്നിക്കോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോസ് ഡാനിയേൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ഷാജഹാൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം നൗഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അജിമോഹൻ, ലോക്കൽ കമ്മിറ്റിയംഗം സജീവ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്. ഗിരീഷ്, വൈസ് പ്രസിഡന്റ് നാസർ, വിളക്കുടി മേഖലാ പ്രസിഡന്റ് മുഹമ്മദ് ഈസ, സെക്രട്ടറി സുരേഷ് ബാബു, വാർഡംഗങ്ങളായ ലീന സുരേഷ്, സുനി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.