കൊട്ടാരക്കര: താലൂക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന ചെയ്തു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡന്റ് എം. ഷാഹുദ്ദീൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പണം കൈമാറി. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.എസ്. മോഹൻദാസ്, ബാബുരാജ്, റെജി, നിസ, ഡാനിയേൽകുട്ടി, മനോഹരൻ, സെക്രട്ടറി രജിത,

ജി. ലാൽ എന്നിവർ പങ്കെടുത്തു.