പരവൂർ: കൊവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കുട്ടി.കോം' എന്ന പേരിൽ കൗൺസലിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് വി.ആർ. രാഹുൽ പദ്ധതി വിശദീകരണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി. കുറുപ്പ്, ജലാൽ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9895345389.