കൊട്ടാരക്കര: കോട്ടാത്തല യു.പി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടിക്ക് സി.പി.എം പ്രവർത്തകർ മൊബൈൽ ഫോൺ നൽകി. കോട്ടാത്തല മരുതൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാറിന് ഫോൺ കൈമാറി. ബ്രാഞ്ച് സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, പി.ആർ. സന്തോഷ് കുമാർ, ആർ. ബിജു, സുനി എൻ. രാജൻ എന്നിവർ പങ്കെടുത്തു. പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഓമനാശ്രീറാം, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സി.ആർ. ശരത് ചന്ദ്രൻ എന്നിവരും മൊബൈൽ ഫോൺ നൽകിയതായി കോട്ടാത്തല യു.പി സ്കൂൾ അധികൃതർ അറിയിച്ചു. പന്ത്രണ്ട് കുട്ടികളാണ് മൊബൈൽഫോൺ ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നത്.