കുലശേഖരപുരം: കുലശേഖരപുരം കടത്തൂർ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച 'ഒരു കൈസഹായം പദ്ധതി' സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം മണ്ഡലത്തിലെ 25 കുട്ടികൾക്ക് പഠനസഹായത്തിന് വേണ്ടി സ്മാർട്ട് ഫോൺ നൽകും. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കടത്തൂർ വാർഡിലെ 10 വിദ്യാർത്ഥികൾക്ക് സി.ആർ. മഹേഷ് എം.എൽ.എ സ്മാർട്ട് ഫോണുകൾ നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, അശോകൻ കുറുങ്ങപ്പള്ളി കളരിയ്ക്കൽ ജയപ്രകാശ്, ഇർഷാദ് ബഷീർ, അലാവുദ്ദീൻ കരൂകുന്നേൽ, പെരുമാനൂർ രാധാകൃഷ്ണൻ, അജീഷ് പുതുവീട്ടിൽ, സലാം കാട്ടൂർ, നജീബ റിയാസ്, സബീന, ഹാഷിർ, കെ.എസ്. ശരത്, ഷറഫുദ്ദീൻ നിബ്രാസ്, ഗോപിനാഥൻ പിള്ള, ദേവരാജൻ, ഷീജ തുടങ്ങിയവർ സംസാരിച്ചു.