പുനലൂർ: കരവാളൂർ പഞ്ചായത്തിലെ മാത്രയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ 35 അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 58ഓളം പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരെ മാറ്റിപ്പാർപ്പിച്ചു. നെഗറ്റീവായ മറ്റ് തൊളിലാളികളെ നാളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി അറിയിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചവരെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് കടുത്ത നിയന്ത്രണം പിൻവലിച്ചത്.