കുന്നത്തൂർ : പടിഞ്ഞാറേ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറ്റിന്റെ തീരത്തുകൂടി കടന്നുപോകുന്ന ആറ്റ് ബണ്ട് റോഡിൽ വീണ്ടും വിള്ളൽ. ബണ്ട് റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. കല്ലടയാറ്റിൽ ജലനിരപ്പുയർന്നാൽ റോഡ് തകരുകയും സമീപത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും ചെയ്യും. വർഷങ്ങൾക്കു മുമ്പും ഇവിടെ ബണ്ട് റോഡ് തകർന്നിരുന്നു. അപകടാവസ്ഥയിലായ റോഡും പ്രദേശവും കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു.