akshay-kumar-prathi
അക്ഷയ് കുമാർ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ആശ്രാമം ഹരിശ്രീ നഗർ - 30 വയലിൽ വീട്ടിൽ അക്ഷയ് കുമാറാണ് (24) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെ രണ്ടാം ടെർമ്മിനലിന്റെ പ്ലാറ്റ്‌ഫോമിന് സമീ​പത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് പ്രതി മോഷ്ടിച്ച് കടന്നത്.

കൊല്ലം അസി. പൊലീസ് കമ്മിഷ​ണർ ടി.ബി. വിജ​യന്റെ നേതൃ​ത്വ​ത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്‌പെ​ക്ടർ ഷാഫി, എസ്.ഐമാരായ ദിൽജി​ത്ത്, വിനീ​ത, സലിം, സുരേഷ് കുമാർ, പ്രമോദ് കുമാർ, സി.​പി.​ഒ രാജ​ഗോ​പാൽ എന്നി​വ​ര​ട​ങ്ങിയ സംഘ​മാണ് പ്രതി​യെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.