photo
എസൈസ് സംഘം പിടിച്ചെടുത്ത കോടയും വാറ്ര് ഉപകരണങ്ങളും.

കരുനാഗപ്പള്ളി: ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൻവറിന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിൽ റെയ്ഡിൽ 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കുന്നത്തൂർ പനന്തോപ്പ് മുറിയിൽ അതുല്യ കട്ട കമ്പനിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ബൈജുവിന്റെ (36) വീട്ടിൽ നിന്നാണ് കോട പിടിച്ചെടുത്തത്. ഇദ്ദേഹത്തിന്റെ പേരിൽ കേസെടുത്തു. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംകുമാർ, അനീഷ്‌കുമാർ, നിഷാദ്, ജിനു തങ്കച്ചൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസറായ ഷീബ എന്നിവർ പങ്കെടുത്തു.