കൊട്ടാരക്കര : ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾ വഴി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച 18,72,472 രൂപയുടെ ചെക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡോ. പി.കെ. ഗോപൻ, എ.എസ്. ഷാജി, എ. നാസർ, കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് ജെ.സി. അനിൽ, സെക്രട്ടറി പി.കെ. ജോൺസൺ, രാജൻബോധി എന്നിവർ പങ്കെടുത്തു.