ചാത്തന്നൂർ: മുൻമന്ത്രി മുല്ലക്കര രത്നാകരന്റെ ഫേസ്ബുക്ക് പേജിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് ഓൺലൈൻ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഫേസ്ബുക്ക് ലൈവിലൂടെ നടക്കുന്ന പരിപാടിയിൽ ശ്രീനാരായണ കോളേജ് ഫോർ സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. ലീ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി. മുരളീകൃഷ്ണൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു, സംസ്കാര സാഹിതി ജില്ലാ കൺവീനർ നടയ്ക്കൽ ശശി, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻപിള്ള, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് അംഗം ശ്രീകുമാർ പാരിപ്പള്ളി, ഇപ്റ്റ ചാത്തന്നൂർ മേഖലാ സെക്രട്ടറി കെ.എസ്. ഷൈൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ആർ. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.