കരുനാഗപ്പള്ളി: കോഴിക്കോട് മങ്ങാട്ടേത്ത് കൂടിയ സി.പി.ഐ കരുനാഗപ്പള്ളി നഗരസഭ 22-ം ഡിവിഷൻ പ്രവർത്തക സമ്മേളനം കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ലാലി ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിലേക്ക് വന്ന പ്രവർത്തകരെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എസ്. താര പാർട്ടി പതാക നൽകി സ്വീകരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. രവി ആമുഖ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി ഭദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടേറിയറ്റ് മെമ്പർ ബി. ശ്രീകുമാർ, അബ്ദുൽസലാം (ലോക്കൽ കമ്മിറ്റി), നഗരസഭാ കൗൺസിലർമാരായ മഹേഷ് ജയരാജ്, വിജയലക്ഷ്മി, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, ജോബ് തുരുത്തിയിൽ, സന്തോഷ് എന്നിവർ സംസാരിച്ചു.