chemma
എസ്.എൻ.ഡി.പി യോഗം ചെമ്മക്കാട് 655-ാം നമ്പർ ശാഖയിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം ചെമ്മക്കാട് 655-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധയെ തുടർന്ന് ദുരിതത്തിലായ സമുദായത്തിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും കുണ്ടറ യൂണിയൻ കൗൺസിലറുമായ ലിബു, കൺവീനറും കുണ്ടറ യൂണിയൻ കൗൺസിലറുമായ അനിൽകുമാർ ഗുരുനാരായണ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയംഗം അഡ്വ. എസ്. സിബിലാൽ, ശാഖാ അംഗങ്ങളായ സുനിൽ ലാൽ, ജി.എസ്. പ്രദീപ് കുമാർ, അനിൽകുമാർ, എസ്. സജു, ജി. രാജൻ, അനിൽകുമാർ, ഷിബു സി. ബാബു, ബി.എസ്. ഷൈബു, സഹദേവൻ, എസ്. അഭിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.