കൊല്ലം: കൂട്ടിക്കട പുണർതത്തിൽ എൻ.പുഷ്ക്കരൻ മേസ്ത്തിരിയുടെ ഭാര്യ ചന്ദ്രമതി (87) നിര്യാതയായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും ഓൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും കൊല്ലം ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണ സംഘം പ്രസിഡന്റുമായ പുണർതം പ്രദീപിന്റെ മാതാവാണ്.
മറ്റുമക്കൾ: സുജാത, സുലേഖ, സുകു, ലേജു. മരുമക്കൾ: സുദേവൻ, അനിൽകുമാർ, ഗംഗ, ദീപ, പരേതനായ അനിൽകുമാർ.