reading

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാവാരം 19 മുതൽ 25 വരെ വിവിധ പരിപാടികളോടെ നടക്കും. 19ന്‌ വൈകിട്ട് 3ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനാകും.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. വി.ടി. കുരീപ്പുഴ സന്ദേശം നൽകും. കവിയരങ്ങിൽ മണി.കെ. ചെന്താപ്പൂര്, കൊല്ലം ശേഖർ, അനീഷ്.കെ അയിലറ, പി.എം.രശ്മി രാജ്, സാം പനംകുന്നേൽ, മാത്ര രവി, പുനലൂർ സി.ബി. വിജയകുമാർ, പെട്രീഷ്യ ജോൺ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിക്കും.