കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ, നീണ്ടകര താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കാനഡയിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് ലഭ്യമാക്കിയത്.
പുനലൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള നാല് ഓക്സിജൻ കോൺസൻട്രേറ്ററുകൾ പി.എസ്. സുപാൽ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷയ്ക്ക് കൈമാറി. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ലയൺസ് ക്ലബ് ഭാരവാഹികളായ എസ്.എം ഖലീൽ, എസ് നൗഷറുദ്ധീൻ, എന്നിവർ പങ്കെടുത്തു.
നീണ്ടകര താലൂക്ക് ശുപത്രിയിലേക്കുള്ള ഓക്സിജൻ കോൺസൻട്രേറ്റർ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ആശുപത്രിക്ക് കൈമാറി. ലയൺസ് ക്ലബ് ഭാരവാഹികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.