shanavas-khan-photo
യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ സഹായവണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

ഇരവിപുരം: കൊവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ മുതലായവ എത്തിച്ചുനൽകുന്നതിനായി യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായവണ്ടി പ്രവർത്തനമാരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ സഹായ വണ്ടിയുടെ ഫ്ലാഗ്‌ ഓഫ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ വടക്കേവിള മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് നഹാസ്, പിണയ്ക്കൽ ഫൈസ്, ഷാ സലിം, ഹുനൈസ് പള്ളിമുക്ക്, സിയാദ് ഷാജഹാൻ, രാജീവ്‌ വടക്കുംതല, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പാലത്തറ രാജീവ്‌, അഫ്സൽ പള്ളിമുക്ക്, ഷാധു, അക്ബർ ഷാ, മാഹീൻ തുടങ്ങിയവർ പങ്കെടുത്തു.