notebook-photo
യൂത്ത് കോൺഗ്രസ്, കെ.എസ്.യു കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോട്ട്ബുക്ക് ചലഞ്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: യൂത്ത് കോൺഗ്രസ്, കെ.എസ്.യു കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നോട്ട്ബുക്ക് ചലഞ്ച് സംഘടിപ്പിച്ചു. പോരുവഴി ഇടയ്ക്കാട് ദേവഗിരി കോളനിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്. അനുരാജ്, നിയോജകമണ്ഡലം പ്രസിഡന്റ് നിഥിൻ കല്ലട, ജനറൽ സെക്രട്ടറി നിഥിൻ പ്രകാശ്, മണ്ഡലം പ്രസിസന്റ് അബ്ദുള്ള സലിം, മണ്ഡലം സെക്രട്ടറി അഖിൽ, നവീൻ, സുബിൻ, ഗൗതം, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി അഭിജിത്ത്, ജോബിൻ എന്നിവർ നേതൃത്വം നൽകി.