കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ
പരിഷത്ത് ജില്ലാ വാർഷികം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗം പരിഷത്ത് നിർവാഹക സമിതി അംഗവും പരിസ്ഥിതി ഗവേഷകനുമായ കെ.പി. രവിപ്രകാശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലിസി അദ്ധ്യക്ഷയായി. നിർവാഹക സമിതി അംഗങ്ങളായ ജി. രാജശേഖരൻ, എൽ. ശൈലജ, സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി. ലിസി (പ്രസിഡന്റ്), ഡോ. ജയരാജു, ജി. സുനിൽകുമാർ (വൈസ് പ്രസിഡന്റ്) ജി. സുനിൽകുമാർ (സെക്രട്ടറി), കെ.ആർ. മധുസൂദനൻ, കെ. പ്രസാദ് (ജോ. സെക്രട്ടറി), പ്രസന്നകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.