പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ പാരിപ്പള്ളി വാർഡിലെ കൊവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ക്യാൻസർ രോഗികൾ തുടങ്ങിയവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എൻ. ശാന്തിനിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ബാബുരാജ്, പ്രിയങ്ക, ശശിധരൻ, രാഹുൽ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.