c
പുത്തൂർ മൂഴിക്കോട് പനവിള ഭാഗത്ത് കണ്ടെടുത്ത ചാരായവും വാറ്രുപകരണങ്ങളുമായി കൊട്ടാരക്കര എക്സൈസ് സംഘം

കൊട്ടാരക്കര: പുത്തൂർ മൂഴിക്കോട് പനവിള ഭാഗത്ത് കൊട്ടാരക്കര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചെങ്കുത്തായ ഇറക്കവും പാറക്കെട്ടുകളുമുള്ള പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ട് പ്രതികൾ ഓടിരക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ചാരായം വാറ്റ് പതിവാക്കിയവരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രിവന്റീവ് ഓഫിസർ എ. ഷിലുവിന്റെ നേതൃത്വത്തിൽ സി.ഇ.ഒമാരായ വിവേക്, സന്തോഷ് കുമാർ, ജോസി, ഹരിപ്രസാദ്, പ്രേംരാജ്, വനിതാ സി.ഇ.ഒ എ. ജിഷ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.