f
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാവിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ആവശ്യപ്പെട്ടു. പൊലീസിന്റെയും സെക്ടർ മജിസ്ട്രേറ്റുമാരുടെയും പീഡനം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപാരി സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പടിക്കൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എസ്. രമേശ് കുമാർ, നേതാജി ബി. രാജേന്ദ്രൻ, ബി. വേണുഗോപാലൻ നായർ, എ. നിസാം തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധം 500 കേന്ദ്രങ്ങളിൽ

500 കേന്ദ്രങ്ങളിലാണ് ജില്ലയിൽ സമരം നടന്നത്. കൊല്ലം മേഖലയിൽ നടന്ന സമരത്തിന് ബി. രാജീവ്, കെ. രാമഭദ്രൻ, എ. അൻസാരി, പൂജ ഷിഹാബ് എന്നിവർ നേതൃത്വം നൽകി. പുനലൂരിൽ എസ്. നൗഷറുദ്ദീൻ, ജോജോ കെ. എബ്രഹാം, കരുനാഗപ്പള്ളിയിൽ കെ.ജെ. മേനോൻ, കൊട്ടാരക്കരയിൽ എം.എം. ഇസ്മയിൽ, കുന്നത്തൂരിൽ എ.കെ. ഷാജഹാൻ, എസ്. നിസാം, കൊട്ടിയത്ത് എസ്. കബീർ, ബി. പ്രേമാനന്ദ്, ജി. രാജൻ കുറുപ്പ്, കണ്ണനല്ലൂരിൽ നവാസ് പുത്തൻവീട്, എസ്. സാദിക്, ഓച്ചിറയിൽ ഡി. വാവാച്ചൻ, ആർ. രാജഗോപാൽ, കുണ്ടറയിൽ ആന്റണി പാസ്റ്റർ, സി.ബി. അനിൽകുമാർ, അഞ്ചൽ മേഖലയിൽ ബി. രാധാകൃഷ്ണൻ, പ്രസാദ് കോടിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.