കൊല്ലം: ലൈബ്രറി കൗൺസിൽ ആദിച്ചനല്ലൂർ, ചാത്തന്നൂർ, പരവൂർ, പൂതക്കുളം നേതൃസമിതികളുടെ സംയുക്ത സംഗമം ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി എൻ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. സിനിലാൽ സ്വാഗതം പറഞ്ഞു. കവി വി.കെ. ലാൽകുമാർ പരവൂർ, നേതൃസമിതി കൺവീനർ വി.എം. സുധീന്ദ്രബാബു, അരുൺദേവ്, ഷീല ആദിച്ചനല്ലൂർ, നേതൃസമിതി കൺവീനർ ജെ. ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.