കടയ്ക്കൽ : എസ്. എൻ. ഡി പി യോഗം കടയ്ക്കൽ യൂണിയനിലെ കടയ്ക്കൽ ടൗൺ 4574-ാം നമ്പർ ശാഖയിൽ വെള്ളാപ്പള്ളി നടേശൻ ആഹ്വനം ചെയ്ത ഗുരുകാരുണ്യം പദ്ധതി പ്രകാരം നിർദ്ധന രോഗികൾക്കുള്ള ചികിത്സധന സഹായം നൽകി. കൊവിഡ് ബാധിച്ചവർക്കാണ് ചികിത്സാധനസഹായം നൽകിയത്. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ധനസഹായം വിതരണം ഉദ്ഘടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, യൂണിയൻ കൗൺസിലർ പങ്ങലുകാട് ശശി , ടൗൺ ശാഖ സെക്രട്ടറി കടയ്ക്കൽ രാജൻ എന്നിവർ പങ്കെടുത്തു.