police-association
കേ​ര​ളാ​ ​പൊ​ലീ​സ് ​അ​സോ.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​മാ​സ്ക്,​ ​സാ​നി​റ്റൈ​സ​ർ​ ​എ​ന്നി​വ​യു​ടെ​ ​വി​ത​ര​ണം​ ​എം.​ ​മു​കേ​ഷ് ​എം.​എ​ൽ.​എ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ടി.​ ​നാ​രാ​യ​ണ​ന് ​മാ​സ്കു​ക​ൾ​ ​കൈ​മാ​റി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് സേനയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് സംഘടനകൾക്ക് പ്രവർത്തനാനുമതി ലഭിച്ചതിന്റെ 42-ാം വാർഷികത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയുമായി ചേർന്ന് പൊലീസുകാർക്ക് സാനിറ്റൈസർ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ആർ. ഷിനോദാസ്, കൊല്ലം എ.സി.പി ടി.ബി. വിജയൻ, സി.ഐമാരായ ബി.എം ഷാഫി, അനൂപ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ജിജു സി. നായർ തുടങ്ങിയവർ സംസാരിച്ചു. ഇന്നും നാളെയുമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സാനിറ്റൈസറും മാസ്കും എത്തിക്കുമെന്ന് ജില്ലാ ട്രഷറർ ഷെഹീർ, നെരുദ, സി. വിമൽകുമാർ, പ്രശാന്ത് എന്നിവർ അറിയിച്ചു.