കരുനാഗപ്പള്ളി: ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ സാംസ്കാരിക സാഹിതി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രതിരോധ നിര സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്.എം.ഇക്ബാൽ അദ്ധ്യത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.ജി.രവി, എൽ.കെ.ശ്രീദേവി, എം.അൻസാർ, എൻ.അജയകുമാർ, വി.ആർ.പ്രമോദ്, എൻ.കൃഷ്ണകുമാർ, പി.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.