ചവറ : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ ചവറ ശങ്കരമംഗലം പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. ലാലു ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. സുനിൽകുമാർ, അശ്വിൻ കരിലേഴം, നിഥിൻ രാജ്, സുരേഷ് കുറുപ്പ്, സേതു, സന്തോഷ് പുത്തൻകോവിൽ എന്നിവർ പങ്കെടുത്തു.