എഴുകോൺ: ചീരങ്കാവ് ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ബയോമെഡിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്, ഐ.ഇ.ഇ.ഇ ഇ.എം.ബിസ് കേരള ഘടകം, ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ, ഡിജിറ്റൽ ഹെൽത്ത്‌ ഇന്ത്യ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 17ന് സിനാപ്സിസ് 21 വെബിനാർ ആരംഭിക്കും. കേരള യൂണിവേഴ്സിറ്റി ഫോർ ഹെൽത്ത്‌ സയൻസ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിക്കും. വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ വിദഗ്ദ്ധർ വിദ്യാർത്ഥികളുമായി സംവദിക്കും. 20ന് വെബിനാർ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് : 902027096. (http://synapsis.ieeesbtkmit.in)​