കരുനാഗപ്പള്ളി: :അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്ന കൈ തൊഴിലാളികൾക്ക് കൊവിഡ് കാലയളവിൽ 1000 രൂപാ ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ അംഗങ്ങളായ കൈ തൊഴിലാളികളെ അവഗണിച്ച സർക്കാർ നടപടിയിൽ യോഗം ശകതമായി പ്രതിഷേധിച്ചു. കെ. കെ. വി .ടി .യു ജില്ലാ പ്രസിഡന്റ് ബാബു അമ്മവീടിന്റെ അദ്ധ്യക്ഷതിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്, ശുഭകുമാരി, എൻ. സുകുമാരൻ, പ്രസന്നൻ ഇടപ്പുര, ക്‌ളാപ്പന സുശീല, ലതിക, ശകുന്തള അമ്മവീട്, ഡാനിയേൽ, കിഷോർ ആനയടി എന്നിവർ സംസാരിച്ചു