കുന്നിക്കോട് : ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് കുന്നിക്കോട് പെട്രോൾ പമ്പിന് മുൻപിൽ മഹിള അസോസിയേഷൻ കുന്നിക്കോട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വില്ലേജ് സെക്രട്ടറി പി.വി.ഷീജയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധ സമരം മഹിളാ അസോസിയേഷൻ കുന്നിക്കോട് ഏരിയ പ്രസിഡന്റ് അമ്പിളി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സീനത്ത്, സുധ ശ്യാമപ്രസാദ്, റജീന എന്നിവർ പങ്കെടുത്തു.