കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അഗതിമന്ദിരങ്ങളിൽ അണുനശീകരണത്തിനായി മിഷൻ ഫ്യുമിഗേഷൻ കാമ്പയിൻ ആരംഭിക്കും. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും പത്തനാപുരം ഗാന്ധിഭവനും ചേർന്നാണ് വയോജന കേന്ദ്രങ്ങൾ, സാമൂഹിക - മാനസിക ആരോഗ്യ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സൗജന്യ അണുനശീകരണത്തിനുള്ള പദ്ധതി സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊല്ലം കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാകളക്ടർ ബി. അബ്ദുൾ നാസർ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതി ജില്ലാ ഓഫീസർ കെ.കെ. ഉഷ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പങ്കെടുക്കും. ഗാന്ധിഭവൻ എക്‌സിക്യുട്ടീവ് മാനേജരും മുൻ ജയിൽ ഡി.ഐ.ജി.യുമായ ബി. പ്രദീപ്, ഗാന്ധിഭവൻ തണലിടം അഡിഷണൽ മാനേജരും മുൻ ജയിൽ സൂപ്രണ്ടുമായ കെ. സോമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ വോളണ്ടിയർമാർ മൂന്ന് ടീമുകളായാണ് ജില്ലയിൽ പ്രവർത്തിക്കുക. ക്ഷേമസ്ഥാപനങ്ങളിൽ സൗജന്യ ഫ്യുമിഗേഷന് രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9605046000.