a
പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റി എഴുകോണിൽ നടത്തിയ ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണ ജില്ലാ പഞ്ചായത്ത് വൈസ് എസ്.സുമ ലാൽ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യുക, ജനവിരുദ്ധ നടപടികളും ആയിഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പുരോഗമന കലാസാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റി പ്രതിഷേധ ഐക്യദാർഢ്യ ധർണ നടത്തി. എഴുകോണിൽ നടന്ന ധർണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുമ ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ.പ്രഭാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എഴുകോൺ സന്തോഷ്, കോട്ടാത്തല ശ്രീകുമാർ ,സുരേന്ദ്രൻ കടയ്ക്കോട്, ഇരുമ്പനങ്ങാട് അനിൽ ,കരീപ്ര സുജിത്ത്, ജി.സജു, രജിത ലാൽ, എം.പി.മഞ്ചു ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.