കരുനാഗപ്പള്ളി: മൊബൈൽ വ്യാപാരികളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ഓൺലൈൻ വ്യാപാരം നിറുത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൊബൈൽ ഫോൺ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഒഫ് കേരള കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് വ്യാപാരികൾ ഓൺലൈൻ ഓഫീസുകൾക്ക് മുന്നിൽ ഉപരോധ സമരം നടത്തി. രക്ഷാധികാരി ഷിഹാൻ ബഷി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാജിത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് അതുൽ, ജയപ്രകാശ് മാഗ്ന, ഷെഫീക് ,റാഫി ,ഷാനവാസ്,രതീഷ് , നിഷാദ് എന്നിവർ നേതൃത്വം നൽകി.