കൊല്ലം: കെ.സി സ്മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.ഐ കൊല്ലം സിറ്റി സെക്രട്ടറി എ. രാജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. കേന്ദ്രം പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് മാമൂട് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ബെന്നി, പി.ടി.എ പ്രസിഡന്റ് നിഷ, എ.ഐ.വൈ.എഫ് സംസ്ഥാന സമിതിയംഗം വിനീത വിൻസെന്റ്, കെ.സി. സമിതി ജോ. സെക്രട്ടറി എ.ആർ. സവാദ്, ജെറോം ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.