ചവറ : കോൺഗ്രസ് - യൂത്ത് കോൺഗ്രസ് തെക്കുംഭാഗം രണ്ടാം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾക്ക് ഭക്ഷ്യവസ്തുക്കളും കൊവിഡ് രോഗികൾക്ക് പോഷകാഹാര കിറ്റും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം പ്രസിഡന്റ് അതുൽ തകിടിവിള അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ്, ബാങ്ക് പ്രസിഡന്റ് എൽ.ജസ്റ്റസ്, ബ്ലോക്ക് സെക്രട്ടറി ഡി.കെ.അനിൽ കുമാർ, മിൽക്ക് സൊസൈറ്റി പ്രസിഡന്റ് ശിവശങ്കരപ്പിള്ള, അരുൺ തുളസി, ശ്യാംകുമാർ, ബെയ്സിൽ സേവ്യർ, സുരേഷ് കലതിവിള, പത്മലാൽ, ഉണ്ണിക്കുട്ടൻ, ജോസ് മോൻ ജോർജ്ജ്, ഗ്രേയ്സി, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.